കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്തത്. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.
ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ രാജേഷിന്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. വാഹിദയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Health News: കോവിഡിന് ഇടയിൽ വെല്ലുവിളി ഉയർത്തി എലിപ്പനി; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം






































