കോംപാക്റ്റ് എംപിവിയുമായി നിസാൻ; ഗ്രാവൈറ്റ് ജനുവരി ആദ്യം വിപണിയിൽ

ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദർശിപ്പിക്കുമെന്നും മാർച്ചിൽ പുറത്തിറങ്ങുമെന്നും നിസാൻ അറിയിച്ചു.

By Senior Reporter, Malabar News
Nissan Gravite
(Image Courtesy: Nissan India)
Ajwa Travels

കോംപാക്റ്റ് എംപിവിയുമായി നിസാൻ എത്തുന്നു. ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദർശിപ്പിക്കുമെന്നും മാർച്ചിൽ പുറത്തിറങ്ങുമെന്നും നിസാൻ അറിയിച്ചു. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന സിഎംഎഫ് എ പ്ളസ് പ്ളാറ്റ്‌ഫോമിൽ വികസിപ്പിച്ച എംപിവിയിൽ ട്രൈബറിലെ അതേ എൻജിൻ തന്നെയാകും ഉപയോഗിക്കുക.

മാഗ്‌നൈറ്റിന് താഴെ വരുന്ന വാഹനത്തിന്റെ പ്രധാന എതിരാളി ട്രൈബർ തന്നെയാണ്. നിസാൻ പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം ട്രൈബറുമായി ഏറെ വ്യത്യാസമുണ്ട് വാഹനത്തിന്. ബോൾഡായ ഷോൾഡർ ലൈനുകളും ബോണറ്റ് ഹുഡുമുണ്ട്. ബോണറ്റിൽ ഗ്രാവൈറ്റ് എന്ന വലിയ എഴുത്തുമുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്. ഹെഡ്‌ലാംപുകൾക്ക് ട്രൈബറിന്റേതുമായി സാമ്യമുണ്ടെങ്കിലും പുതിയ ലൈറ്റിങ് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌റ്റൈലിഷായ ഡാഷ്ബോർഡ് ലേഔട്ടും മികച്ച ഓഫറുകളും പ്രതീക്ഷിക്കാം. സുരക്ഷയ്‌ക്കായി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഹിൽ-സ്‌റ്റാർട്ട് അസിസ്‌റ്റ്, ടിപിഎംഎസ്, റിയർ വ്യൂ ക്യാമറ എന്നിവ ഉൾപ്പെടാം. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടിയ 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാകും ഗ്രാവൈറ്റിനും.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE