കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതി സൈജു തങ്കച്ചന് പോലീസിൽ കീഴടങ്ങി. കൊച്ചി മെട്രൊ പോലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈജു ഇന്ന് നാടകീയമായി കീഴടങ്ങിയത്.
10.30ഓടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പോലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന് എത്തിയത്. അപ്പോള്‍ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. വൈകിട്ടോടെ സൈജുവിനെ കോടതിയില്‍ ഹാജരാക്കും.
അതിനിടെ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.
കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Most Read: യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്








































