തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍പ് നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്ന് പിഎസ്സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ക്ക് എത്തണമെന്നും പിഎസ്സി നിര്‍ദേശിച്ചു.
കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിആര്‍പിസി 144 പ്രകാരം ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പിഎസ്സി അറിയിച്ചത്.
Read also: കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ







































