കക്കോടി: ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ലാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക. കക്കോടി ഉൾപ്പടെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലെ പ്രവൃത്തി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. മാർച്ച് മാസത്തിനകം 1,38,757 കണക്ഷൻ നൽകാനാണ് നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി കരാർ ക്ഷണിച്ചത്. എന്നാൽ 28,000 കണക്ഷൻ നൽകുന്നതിനുള്ള പ്രവൃത്തി മാത്രമാണ് കരാറെടുത്തത്.
കുരുവട്ടൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ ഉൾപ്പടെയുള്ള പഞ്ചായത്തുകളിലെ പ്രവൃത്തിയാണ് കരാറുകാർ ഏറ്റെടുക്കാതിരുന്നത്. എന്നാൽ അറ്റകുറ്റപ്പണി ഏറ്റെടുക്കുന്ന കരാറുകാരെകൊണ്ട് ഭാഗികമായി കണക്ഷനുകൾ നൽകാനാണ് നീക്കം. വിവിധ മണ്ഡലങ്ങളിൽ പ്രവൃത്തി ഉൽഘാടനം നിർവഹിച്ചെങ്കിലും വേനലിൽ പൂർണമായും കുടിവെള്ളം നൽകാൻ കഴിയില്ലെന്ന ആശങ്കയാണ് ഉയരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ ഉൾപ്പടെ ചേർത്താണ് ജലജീവൻ മിഷൻ പദ്ധതിയിൽ കരാർ ക്ഷണിച്ചത്.
Read also: പണമിടപാടുകള്‍ ഡിജിറ്റലിലേക്ക്; കൊടുവള്ളിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി