പണമിടപാടുകള്‍ ഡിജിറ്റലിലേക്ക്; കൊടുവള്ളിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി

By Staff Reporter, Malabar News
digital payments
Representational Image
Ajwa Travels

കൊടുവള്ളി: പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി. ‘പ്രധാനമന്ത്രി ആത്‌മനിര്‍ഭര്‍ നിധി’ പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ചവര്‍ക്കാണ് പരിശീലനം നല്‍കിയത്. തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്‌ദു പരിശീലന പരിപാടി ഉല്‍ഘാടനം ചെയ്‌തു.

ലീഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തില്‍ 18 തെരുവ് കച്ചവടക്കാരാണ് പങ്കെടുത്തത്. ഇവര്‍ക്ക് ഫോണ്‍ പേയുമായി സഹകരിച്ച് ക്യുആര്‍ കോഡ് സ്‌റ്റാൻഡും വിതരണം ചെയ്‌തു.

വൈസ് ചെയര്‍പേഴ്‌സന്‍ കെഎം സുഷിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി മൊയ്‌തീന്‍ കോയ, എന്‍കെ അനില്‍കുമാര്‍, റംല ഇസ്‌മായില്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ പിസി വിമല, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ പിസി സീമ, ആര്‍ബിഐ റിസോഴ്‌സ്‌പേഴ്‌സന്‍ റുഷിത എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി എസ് സുമയ്യ ബീവി സ്വാഗതവും സിറ്റി മിഷന്‍ മാനേജര്‍ മുനീര്‍ നന്ദിയും പറഞ്ഞു.

Malabar News: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE