ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷനായി ആരംഭിച്ച കോവിൻ പോർട്ടൽ സുരക്ഷിതമാണെന്നും, പോർട്ടലിൽ നിന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ. അതിനാൽ തന്നെ ഡേറ്റ ചോർച്ച ഭയക്കാതെ ആളുകൾക്ക് കോവിൻ പോർട്ടൽ ഉപയോഗിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. വാക്സിനേഷനായി രജിസ്റ്റർ ചെയ്ത ആളുകളുടെ വിവരങ്ങൾ ചോരുന്നതായി പ്രചരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മേല്‍വിലാസമോ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും എവിടേയും സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം കോവിൻ ആപ്പിൽ ഒരു ഫോൺ നമ്പറിൽ നിന്നും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്ന ആളുകളുടെ എണ്ണം ഉയർത്തി. നിലവിൽ 6 പേർക്ക് ഒരേ നമ്പറിൽ നിന്നും വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്. നേരത്തെ 4 പേർക്ക് മാത്രമാണ് ഒരു ഫോൺ നമ്പറിൽ നിന്നും വാക്സിനേഷനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്.
Read also: പോക്സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി







































