കോവിൻ പോർട്ടൽ സുരക്ഷിതം; ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

By Team Member, Malabar News
No data Leak From Cowin Portal Said Central Government

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി ആരംഭിച്ച കോവിൻ പോർട്ടൽ സുരക്ഷിതമാണെന്നും, പോർട്ടലിൽ നിന്നും ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ. അതിനാൽ തന്നെ ഡേറ്റ ചോർച്ച ഭയക്കാതെ ആളുകൾക്ക് കോവിൻ പോർട്ടൽ ഉപയോഗിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്‌ത ആളുകളുടെ വിവരങ്ങൾ ചോരുന്നതായി പ്രചരിച്ച വാർത്തകളുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന വ്യക്‌തികളുടെ മേല്‍വിലാസമോ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് പ്രഥമദൃഷ്‌ട്യാ തെളിഞ്ഞെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഉപയോക്‌താക്കളുടെ വ്യക്‌തിപരമായ വിവരങ്ങളൊന്നും എവിടേയും സ്‌ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോവിൻ ആപ്പിൽ ഒരു ഫോൺ നമ്പറിൽ നിന്നും വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്യാവുന്ന ആളുകളുടെ എണ്ണം ഉയർത്തി. നിലവിൽ 6 പേർക്ക് ഒരേ നമ്പറിൽ നിന്നും വാക്‌സിൻ ബുക്ക് ചെയ്യാവുന്നതാണ്. നേരത്തെ 4 പേർക്ക് മാത്രമാണ് ഒരു ഫോൺ നമ്പറിൽ നിന്നും വാക്‌സിനേഷനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്.

Read also: പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE