തിരുവനന്തപുരം: എസ്എൽഎൽസി, പ്ളസ് ടു പരീക്ഷാ നടത്തിപ്പിൽ അനിശ്ചിതത്വം. പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ അറിയിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ കമ്മീഷൻ തീരുമാനം അറിയിച്ചിട്ടില്ല.
അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, മാർച്ച് 17ന് പരീക്ഷകൾ ആരംഭിക്കുന്ന തരത്തിൽ നേരത്തെ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. ഇതനുസരിച്ചാണെങ്കിൽ പരീക്ഷ തുടങ്ങാൻ ആറ് ദിവസം മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.
Also Read: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ







































