ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റർ

By Syndicated , Malabar News
assembly election congress
Ajwa Travels

തിരുവനന്തപുരം: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസിന്റെ പേരിൽ കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം എന്നാണ് പോസ്‌റ്ററിലെ ആവശ്യം. നാല് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നും യുവത്വത്തിന് പ്രാധ്യാന്യം നൽകണം എന്നും പോസ്‌റ്ററിലുണ്ട്.

അതേസമയം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക് ശേഷം കോണ്‍ഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍ വ്യക്‌തമാക്കി. നേമത്ത് കെ മുരളീധരനെ മൽസരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

സിപിഐഎം സ്‌ഥാനാർഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍ സിപിഐഎമ്മില്‍ നിന്ന് തന്നെ കാണുന്നുണ്ടെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ കോണ്‍ഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read also: പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച്‌ 13ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE