മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെക്കുറിച്ച് മഹാരാഷ്‍ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന. കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ നിബ്‌ദമായി നിരീക്ഷിക്കുന്നുവെന്നും ഏജന്‍സികളെ ഭയപ്പെടുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‍ട്രയിലും പശ്‌ചിമ ബംഗാളിലും എല്ലായ്‌പ്പോഴും സമ്മര്‍ദ്ദ രാഷ്‌ട്രീയം ഉണ്ടാകും. ആരെങ്കിലും ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദ രാഷ്‌ട്രീയം ചെലുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങളും രാജ്യത്തെ ജനങ്ങളും സുതാര്യ രാഷ്‌ട്രീയമാണ് ആഗ്രഹിക്കുന്നത്’ -റാവത്ത് പറഞ്ഞു.
നേരത്തേ റിപ്പബ്ളിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്‍ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കുകയും മുംബൈയെ പാക്ക് അധീന കശ്‌മീരുമായി താരതമ്യം ചെയ്‌ത നടി കങ്കണ റണൗട്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. സര്‍നായിക്കിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്‌ഡെന്നായിരുന്നു വിശദീകരണം.
Read also: കോവിഡ് വാക്‌സിന്‍ അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്‍







































