കോവിഡ് വാക്‌സിന്‍ അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്‍

By Syndicated , Malabar News
Narendra modi three city visit_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന കോവിഡ് വാക്‌സിന്‍  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അവലോകനം ചെയ്യാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. സൈഡസ് കാഡിലയുടെ പ്‌ളാന്റില്‍ രാവിലെ എത്തിയ പ്രധാനമന്ത്രി കമ്പനിയുടെ വാക്‌സിന്‍ നിര്‍മാണം  നേരിട്ട് വിലയിരുത്തി.

രാജ്യത്തെ കോവിഡ് വാക്‌സിന്‍ നിര്‍മാണ ഒരുക്കങ്ങളും, അവയിലെ വെല്ലുവിളികളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള  മാര്‍ഗങ്ങള്‍   അറിയാനും അവ ചര്‍ച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മാണണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചക്ക് ഒന്നരയോടെ ഹൈദരാബാദിലെത്തുന്ന പ്രധാനമന്ത്രി ജീനോം വാലിയിലെ ഭാരത് ബയോടെകിന്റെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം 4.30ഓടെ പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടും സന്ദര്‍ശിക്കും.

വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമര്‍പ്പിക്കാന്‍  പ്രധാനമന്ത്രി മോദി സംസ്‌ഥാനങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ഒന്നാം ഘട്ടമായി  30 കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു.

Read also: നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE