നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്

By Syndicated , Malabar News
Shaheenbag dadi bilkis_Malabar news
Ajwa Travels

മുംബൈ: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.

വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമര നായികയാണ് ഇവര്‍ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്‌റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജമാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്‌തതോടെ കങ്കണ പോസ്‌റ്റ് പിന്‍വലിച്ചു.

‘ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപക്ക് വരെ ലഭ്യമാണ്, ഷഹീന്‍ബാഗിന്‍റെ ദാദി കര്‍ഷക സ്‍ത്രീയായും. ദിവസ വേതനത്തില്‍ ദാദിയെ ലഭ്യമാണ്.

ഭക്ഷണം, വസ്‌ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്ടാക്റ്റ് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂഡെല്‍ഹി’ ഇങ്ങനെ  പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.

കങ്കണയുടെ നടപടിക്കെതിരെ യൂട്യൂബര്‍ ധ്രുവ് റാഠിയടക്കം രംഗത്തെത്തിയിരുന്നു.  പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ പാവകള്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. സിഎഎ വിരുദ്ധരേയും കര്‍ഷക പ്രതിഷേധക്കാരേയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണ് ഇത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്‌റ്റ് പിന്‍വലിച്ചെന്നും  ധ്രുവ് റാഠി പറഞ്ഞു

2019ല്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരായി ടൈം മാഗസിന്‍ പുറത്തിറക്കിയ   നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായികയായ ബില്‍കീസ് ഇടംപിടിച്ചിരുന്നു. 2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബിബിസി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്‌റ്റിലും ഷഹീന്‍ബാഗ് ദാദി ഇടംപിടിച്ചിരുന്നു.

Read also: പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE