കര്‍ഷകയെ ഷഹീന്‍ബാഗ് ദാദിയാക്കിയ ട്വീറ്റ്; കങ്കണക്ക് വക്കീല്‍ നോട്ടീസ്

By News Desk, Malabar News
Malabar News_Kangana Ranaut
Kangana Ranaut
Ajwa Travels

മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദിയെന്ന് തെറ്റായി ചിത്രീകരിച്ചതിന് നടി കങ്കണ റണൗട്ടിന് വക്കീല്‍ നോട്ടീസ്. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങാണ് കങ്കണക്ക് നോട്ടീസയച്ചത്.

‘ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവിനെ 100 രൂപക്ക് സമരം നടത്താന്‍ ലഭിക്കുമെന്ന്’ ആയിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാല്‍ കങ്കണ ട്വീറ്റിനൊപ്പം ചേര്‍ത്ത ചിത്രം ബില്‍കിസ് ബാനുവിന്റേതല്ലായിരുന്നു. ട്വീറ്റില്‍ പങ്കുവെച്ച ചിത്രം കര്‍ഷക മൊഹിന്ദര്‍ കൗറിന്റെതായിരുന്നു. ഷഹീന്‍ബാഗ് ദാദി എന്ന പേരില്‍ കര്‍ഷകയുടെ ചിത്രം വെച്ച് തെറ്റുധരിപ്പിച്ചതിന് എതിരെയാണ് നോട്ടീസ്.

സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പ് കങ്കണ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഒരു സ്‍ത്രീയെ തെറ്റായി ചിത്രീകരിച്ച തന്റെ ട്വീറ്റില്‍ അവര്‍ മാപ്പ് പറയണമെന്നും ഹക്രം സിങ് ആവശ്യപ്പെട്ടു. ‘കങ്കണ റണൗട്ടിന് ഞാന്‍ ലീഗല്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ മാപ്പ് പറയാന്‍ ഏഴ് ദിവസമാണ് കങ്കണക്ക് നല്‍കിയിട്ടുള്ളത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസുമായി മുന്നോട്ട് പോകും’- അഭിഭാഷകന്‍ പറഞ്ഞു.

‘ഇവര്‍ വ്യാജമല്ല. അവരുടെ പേര് മഹിന്ദര്‍ കൗര്‍ എന്നാണ്. പഞ്ചാബിലെ ബതിന്ദയില്‍ നിന്നെത്തിയതാണ്. കര്‍ഷകനായ ലഭ് സിങ് നംബര്‍ദറിന്റെ ഭാര്യയാണ്. എല്ലായ്‌പ്പോഴും കൃഷിയുമായും വയലുകളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് അവരുടെ ജീവിതം’ കങ്കണക്ക് അയച്ച നോട്ടീസില്‍ പറയുന്നു. മാന്യമായി രീതിയില്‍ പ്രതിഷേധം നടത്തുന്ന സ്‍ത്രീകളുടെ അന്തസ്സും പ്രതിഛായയും ഇടിച്ചു താഴത്തുകയാണ് കങ്കണ ചെയ്‌തതെന്നും നോട്ടീല്‍ ആരോപിച്ചു.

Read Also: ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE