ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

By News Desk, Malabar News
MalabarNews_heavy rain
Ajwa Travels

കന്യാകുമാരി: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നു. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്‌തമായ മഴ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

90 കിമീ വേഗതയിലാവും ബുറെവി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുകയെന്നാണ് സൂചന. ബുറെവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിന്‍കര വഴി കടന്നുപോകാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥ മുന്നറിയിപ്പ്. ബുറെവി ചുഴലിക്കാറ്റ് തെക്കേയറ്റം തൊടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളതീരത്ത് ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി.

തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാലു ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധമേര്‍പ്പടുത്തി. കടലില്‍ പോയവരെ മടക്കി വിളിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

ഒരാഴ്‌ചക്കിടെ തമിഴ്‌നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറെവി. കഴിഞ്ഞ ആഴ്‌ച ചെന്നൈ, കടലൂര്‍, പോണ്ടിച്ചേരി മേഖലയിലായി നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് മണിക്കൂറില്‍ 130 കിമീ വേഗതയിലാണ്.

Entertainment News: മസിലുകാണിച്ച് ആര്യ; പാ രഞ്‌ജിത്ത് ചിത്രം ‘സര്‍പ്പട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE