മസിലുകാണിച്ച് ആര്യ; പാ രഞ്‌ജിത്ത് ചിത്രം ‘സര്‍പ്പട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

By Staff Reporter, Malabar News
sarpatta poster_malabar news
Ajwa Travels

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സര്‍പ്പട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ദുഷാര വിജയനാണ് ‘സര്‍പ്പട്ട’യില്‍ നായികയായി എത്തുന്നത്. നടന്‍ സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

പാ രഞ്‌ജിത്തും, ആര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ 2ന് ഫസ്‌റ്റ് ലുക്ക് പുറത്തുവരുമെന്ന് പാ രഞ്‌ജിത്ത് നേരത്തെതന്നെ വ്യക്‌തമാക്കിയിരുന്നു. ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പങ്കുവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആര്യയുടെ 30ആമത്തെ ചിത്രമാണെന്ന പ്രത്യേകതയും ‘സര്‍പ്പട്ട’ക്കുണ്ട്. കെ 9 സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മുരളി ജിയാണ്.

‘അരണ്‍മനൈ 3’ ആണ് ആര്യയുടെ ചിത്രീകരണം ആരംഭിച്ച മറ്റൊരു ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ പുരോഗമിക്കുകയാണ്. കൂടാതെ നടന്‍ വിശാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആനന്ദ് ശങ്കര്‍ ചിത്രം ‘എനിമി’യിലും ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also: നാൽപത്തിയൊന്നിന് ശേഷം കടലുകടന്ന് ലാൽ ജോസ്; ഒപ്പം മംമ്തയും സൗബിനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE