നാൽപത്തിയൊന്നിന് ശേഷം കടലുകടന്ന് ലാൽ ജോസ്; ഒപ്പം മംമ്തയും സൗബിനും

By News Desk, Malabar News
Laljose new movie
Mamta, Lal Jose, Soubin
Ajwa Travels

അറബിക്കഥക്കും ഡയമണ്ട് നെക്‌ളസിനും ശേഷം ദുബായ് കഥ പറയാൻ ഒരുങ്ങുകയാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ലാൽ ജോസ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ദുബായ് നഗരത്തിലൂടെ സൈക്കിൾ സവാരി വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

മമ്ത മോഹൻദാസും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബർ 14ന് തുടങ്ങും. നാൽപത്തിയൊന്ന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഡോ.ഇഖ്ബാൽ കുറ്റിപ്പുറമാണ്.

Also Read: പോസ്‌റ്റ് ഓഫീസ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് വർധിപ്പിച്ചു; തുകയില്ലെങ്കിൽ ചാർജ് ഈടാക്കും

ആലുവക്കാരനായ ദസ്‌തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണിത്. ദസ്‌തഗീറായി സൗബിനും സുലൈഖയായി മംമ്തയും എത്തുന്നു. ഏറെ കാലത്തിന് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന മുഴുനീള മലയാള സിനിമ എന്ന പ്രത്യേകത കൂടി ലാൽ ജോസ് ചിത്രത്തിനുണ്ട്. ഇഖ്ബാൽ കുറ്റിപ്പുറം ലാൽജോസിന് വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്.

മലയാളിക്ക് എന്നും പ്രിയപ്പെട്ട ഹാസ്യതാരം സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷമിടുന്നു. വൈവിധ്യമായൊരു കുടുംബ പശ്‌ചാത്തലത്തിലുള്ള കഥയാണ് ലാൽ ജോസ് ചിത്രം പറയുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്‌റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE