ബുറെവി; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന് തിരുവനന്തപുരം കളക്‌ടര്‍

By Syndicated , Malabar News
cyclone-burevi_Malabar news
Ajwa Travels

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മൽസ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാര്‍ കടലിടുക്കില്‍ തന്നെ ബുറെവി ശക്‌തി കുറയുകയും കാലാവസ്‌ഥ മാറുകയും ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

കാലാവസ്‌ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ കടലില്‍ പോകുന്നതിനും പൊൻമുടി അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രക്കും  ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്‌ടര്‍ നവ്ജ്യോത് ഖോസ വ്യക്‌തമാക്കി.

ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ തെക്കന്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  കേന്ദ്ര കാലാവസ്‌ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Read also: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE