തിരുവനന്തപുരം: ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി അധികൃതർ. നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിൽ എത്തുന്നതോടെ നദിയിലെ ജലനിരപ്പ് 40 സെന്റീമീറ്റർ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കോതമംഗലം താലൂക്കിലെ മേഖലകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
ഇടമലയാറിൽ നിന്നുള്ള വെള്ളം എത്തുന്നതോടെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾ ആലുവയും, പറവൂരും ആണ്. എന്നാൽ നിലവിൽ മഴ കുറഞ്ഞത് കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നില്ല. കൂടാതെ ഡാമിൽ നിന്നുള്ള വെള്ളം ഭൂതത്താൻകെട്ടിൽ എത്തുന്നതോടെ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: തൃശൂർ ഡിസിസി സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ







































