മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ വീണ്ടും വർധന

By Team Member, Malabar News
Water Level Again Increased In Mullapperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും ഉയർച്ച. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. നിലവിൽ 141.10 അടി ജലമാണ് ഡാമിലുള്ളത്. ഇതോടെ ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കൂടുതൽ ജലം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴാതെ നിലനിൽക്കുകയാണ്. നിലവിൽ 2,400.08 അടി ജലമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിലുള്ളത്. കൂടാതെ സെക്കന്റിൽ 80,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുമുണ്ട്.

നിലവിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല തീർക്കും. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നരക്കാണ് സമരം. വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം ഉൽഘാടനം ചെയ്യുന്നത്.

Read also: കർഷക സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; പ്രമേയം പാസാക്കി പഞ്ചാബിലെ സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE