ന്യൂഡെല്‍ഹി: സിംഗുവിൽ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ തന്നെ സരവ്ജിത് സിംഗിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതിയെ 7 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂട്ടുപ്രതികളെ കുറിച്ച് പ്രതി നിർണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ 14 ദിവസം റിമാൻഡിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും 7 ദിവസത്തെ കാലാവധിയാണ് കോടതി അനുവദിച്ചത്.
ലാഖ്ബിര് സിംഗ് എന്ന 35 വയസുകാരനായ യുവാവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നിഹാംഗുകള്‍ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്.
അതേസമയം സംഭവത്തിൽ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തിൽ നിഹാങ്കുകളെ സമര സ്ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കൾ അറിയിച്ചു.
Read also: സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ








































