റിയാദ്: പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, പുറത്തു പോകുന്നതിനും വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്ന നിയന്ത്രണങ്ങൾ എല്ലാം സൗദി അടുത്തിടെ നീക്കിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
രാജ്യത്ത് നിന്നും പുറത്തു പോകാൻ സാധുതയുള്ള വിസയും പാസ്‌പോർട്ടും ഉണ്ടാവണമെന്നും, പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. പക്ഷേ ഇവരുടെ പക്കൽ സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്‌തമാക്കി.
Read also: കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തി; രണ്ട് പേർ പോലീസ് പിടിയിൽ







































