ഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുമായി ഷാർജ വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നത്. 30 ലക്ഷത്തിലധികം യാത്രക്കാർ ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്ര ചെയ്‌ത ആളുകളേക്കാൾ 13 ലക്ഷം കൂടുതൽ യാത്രക്കാരാണ് ഈ വർഷം യാത്ര ചെയ്‌തത്. അതായത് 119.2 ശതമാനത്തിന്റെ വർധയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. കൂടാതെ ഇക്കാലയളവിൽ വന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 11,279 വിമാനങ്ങളും, ഈ വർഷം 21,336 വിമാനങ്ങളും ഷാർജ വിമാനത്താവളത്തിൽ വന്നുപോയി.
കൂടാതെ വിമാനത്താവളം വഴി എത്തിച്ച ചരക്കുകളുടെ അളവിലും 26.39 ശതമാനം വർധനയുണ്ടായെന്ന് അധികൃതർ വ്യക്‌തമാക്കി. ഈദ് ദിവസം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ പൂക്കളും സമ്മാനങ്ങളും നൽകിയാണ് അധികൃതർ വരവേറ്റത്.
Read also: കെഎസ്ആർടിസി ഡീസൽ ലഭ്യത; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി-വൻ തിരിച്ചടി