കോഴിക്കോട്: സർവീസുകളുടെ എണ്ണം കൂടിയതോടെ ജീവനക്കാരുടെ ജോലി സമയവും കർശനമാക്കി കെഎസ്ആർടിസി. കോവിഡ് പശ്ചാത്തലത്തിൽ പല സർവീസുകളും വെട്ടിക്കുറച്ചപ്പോൾ ജീവനക്കാർക്ക് സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകിയിരുന്നു. ഇതനുസരിച്ച് സാധാരണ ഡ്യൂട്ടി പോലെ ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസത്തെ ഹാജർ ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.
Also Read: കോവിഡിനെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍; വൈറ്റമിന്‍ സിയും ഡി3യും ഉത്തമം
എന്നാൽ, പുതിയ തീരുമാന പ്രകാരം ഇനി മുതൽ സ്റ്റാൻഡ് ബൈയിൽ വരുന്ന ജീവനക്കാർക്ക് ഒരു ദിവസം ഒരു ഹാജർ മാത്രമേ രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇവരെ തൊട്ടടുത്ത ദിവസം ഡ്യൂട്ടിയിൽ നിയോഗിക്കും. കൂടാതെ, കണ്ടക്ടർമാരെയും ഡ്രൈവർമാരെയും മറ്റ് ഡ്യൂട്ടികളിൽ ഉൾപ്പെടുത്തരുതെന്നും സ്റ്റാൻഡ് ബൈയിലെ ജീവനക്കാരെ തൊട്ടടുത്ത യൂണിറ്റുകളിൽ നിയോഗിക്കാമെന്നും നിർദ്ദേശമുണ്ട്.







































