കോവിഡിനെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍; വൈറ്റമിന്‍ സിയും ഡി3യും ഉത്തമം

By News Desk, Malabar News
MalabarNews_tablets
Ajwa Travels

കോവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍ അവതരിപ്പിച്ച് വിദഗ്‌ധർ. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി 3, മെലാറ്റിനിന്‍, ഫലപ്രദമായ രീതിയില്‍ അണുബാധയെ ചെറുക്കുന്ന ഔഷധങ്ങള്‍ തുടങ്ങിയവയാണ് വിദഗ്‌ധർ പുതിയതായി അവതരിപ്പിച്ച പ്രോട്ടോകോളില്‍ കോവിഡിനെതിരെ പരീക്ഷിക്കേണ്ടവ.

കോവിഡ് മരണങ്ങളില്‍ കൂടുതല്‍ എണ്ണത്തിലും പൊതുവായി കാണപ്പെട്ട കാര്യം ശരീരത്തില്‍ മുന്‍പ് ഉണ്ടായിരുന്ന രോഗാവസ്‌ഥയും അനാരോഗ്യ സ്‌ഥതിയുമാണെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ നിര്‍ദേശം. വൈറസിന്റെ നേരിട്ടുള്ള ആക്രമണത്തില്‍ ആര്‍ക്കും തന്നെ മരണം സംഭവിക്കുന്നില്ല എന്നും വൈറസിനെ കൊല്ലാന്‍ കഴിയാത്തവിധം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് മുകളിലേക്ക് അത് കടന്നു കയറുമ്പോഴാണ് മരണം ഉണ്ടാകുന്നത് എന്നുമാണ് ഇതില്‍ നിന്നും ശാസ്‍ത്രജ്‌ഞന്‍മാരും ആരോഗ്യ വിദഗ്‌ധരും പൊതുവായി സ്വീകരിച്ച കാര്യം.

ഉയര്‍ന്ന ഡോസിലുള്ള വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി 3, മെലാറ്റിനിന്‍ വിവിധ ആന്റി ഫംഗല്‍ ട്രീറ്റ്മെന്റുകള്‍ എന്നിവ കോവിഡിനെതിരേ ഫലപ്രദമാണെന്ന് പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് നിര്‍ദേശം. മെലാറ്റനിനും വൈറ്റമിന്‍ ഡിക്കും ഒരുമിച്ച് പ്രതിരോധശേഷിയെ കൂട്ടാനുള്ള ഫലം ചെയ്യാനാകുമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. വൈറ്റമിന്‍ സി, ഡി, മെലാറ്റിനിന്‍, അണുബാധ പ്രതിരോധ ആര്‍എക്‌സ് മരുന്നുകള്‍ എന്നിവ ഹൃസ്വകാല, ദീര്‍ഘകാലയളവില്‍ നല്‍കുന്നതാണ് കെടുതികള്‍ കുറക്കാനും പ്രതിരോധത്തിനും നിലവില്‍ സര്‍ക്കാര്‍ അംഗീകരിക്കപ്പെട്ടിട്ടുളള കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍.

Entertainment News: ‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’

വൈറല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശരീരത്ത് ഉത്തേജിപ്പിക്കുന്ന ചില വൈറ്റമിനുകള്‍, ഹോര്‍മോണുകള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയെല്ലാമാണ് നിര്‍ദേശിച്ചിട്ടുള്ള പ്രോട്ടോകോളില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രോട്ടോകോളില്‍ ആഗോളമായി നടന്നിരിക്കുന്ന 25ലധികം ശാസ്‍ത്രീയ പഠനങ്ങളും കൂട്ടിചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE