ദോഹ: കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്. സൗദി അറേബ്യയാണ് ഒന്നാം സ്‌ഥാനത്ത്. 40 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തർ കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 25.3 ശതമാനം പേർ സൗദിയിൽ നിന്നും 10.4 ശതമാനം പേർ ഇന്ത്യയിൽ നിന്നുള്ളവരുമാണ്.
ജർമനിയിൽ നിന്ന് 4.1, യുകെയിൽ നിന്ന് 3.9, കുവൈത്തിൽ നിന്ന് 3.5 ശതമാനം ആളുകളും ഖത്തറിലെത്തി. കഴിഞ്ഞ അഞ്ചു വർഷത്തെ സന്ദർശക എണ്ണത്തേക്കാൾ കൂടുതലാണ് 2023ലേത് എന്നാണ് റിപ്പോർട്. ലോകകപ്പ്, ഹയാ വിസയുടെ കാലാവധി നീട്ടിയതാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കൂടാൻ കാരണം. ഫെബ്രുവരി 24 വരെയാണ് ഹയാ, ഹയാ വിത്ത് മി വിസകളുടെ കാലാവധി നീട്ടിയത്.
ലോകകപ്പ് ഫുട്‍ബോൾ സമയത്ത് ഖത്തറിലേക്കുള്ള എൻട്രിയായി ഏർപ്പെടുത്തിയ ഹയാ വിസ നേരത്തെ 2024 ജനുവരി 24 വരെ നീട്ടിയിരുന്നു. എന്നാൽ, ജനുവരിയിൽ ഏഷ്യൻ കപ്പ് ഫുട്‍ബോൾ നടക്കുന്ന സാഹചര്യത്തിൽ ഒരുമാസം കൂടി കാലാവധി നൽകി ഫെബ്രുവരി 24 വരെ നീട്ടുകയായിരുന്നു. ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ വിദേശികൾക്കാണ് ഹയാ വിസ അനുവദിച്ചിരുന്നത്. ഇവർക്ക് ഹയാ വിത്ത് മി സൗകര്യത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാനും അനുവാദം ഉണ്ടായിരുന്നു.
Most Read| അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല- ഹരജി തള്ളി