കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ കോടതി ഇന്ന് വിധി പറയും. 105 ദിവസം നീണ്ട വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറയുക. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 2020 ഒക്‌ടോബറിലാണ് ആരംഭിച്ചത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍ കേസില്‍ സാക്ഷികളായിരുന്നു. 25 കന്യാസ്‍ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്‌ടര്‍ എന്നിവരടക്കം 39 പേരെയാണ് വിസ്‌തരിച്ചത്. ഇവരെല്ലാം കന്യാസ്‍ത്രീക്ക് അനുകൂലമൊഴിയാണ് നല്‍കിയത്.
ജലന്തര്‍ രൂപത ബിഷപ്പായിരുന്ന ഡോ. ഫ്രാങ്കോ മുളക്കല്‍ മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിലെത്തി പലതവണ പീഡിപ്പിച്ചതായി കന്യാസ്‍ത്രീ നൽകിയ പരാതിയില്‍ 2018 ജൂണ്‍ 29നാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. എന്നാല്‍, പ്രതിയെ അറസ്‌റ്റ് ചെയ്യാന്‍ വൈകിയതോടെ പ്രതിഷേധം തെരുവിലേക്ക് നീണ്ടു. തുടര്‍ന്ന്, സെപ്റ്റംബര്‍ 21ന് ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read also: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി