ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്

By Central Desk, Malabar News
bishop Franco Mulakkal ; Police begin proceedings on appeal
Ajwa Travels

തിരുവനന്തപുരം: ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയെ ചോദ്യം ചെയ്‌ത്‌കൊണ്ട് അപ്പീൽ പോകാനുള്ള നടപടികൾക്ക് സർക്കാർ വേഗത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ, കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും പോലീസ്, എജിക്ക് കൈമാറി. അപ്പീല്‍ നടപടികള്‍ എത്രയും വേഗത്തിലാക്കണമെന്ന് ഡിജിപി, എജിയോട് ആവശ്യപ്പെടുകയും ചെയ്‌തു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്‌ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ, സമ്മർദ്ദങ്ങളും അധികാരവും ഉപയിഗിച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് ജനുവരി 14ന് കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ജി ഗോപകുമാർ വിധി പറഞ്ഞത്. വിചാരണകോടതിയുടെ ഈ വിധിക്കെതിരെയാണ് സർക്കാർ അപ്പീല്‍ പോകുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ ജിതേഷ് ജെ. ബാബുവും സുബിന്‍ കെ. വര്‍ഗീസും ഹാജരായ കേസിൽ പ്രതിഭാഗത്തിന് വേണ്ടി, അഭിഭാഷകരായ ബി.രാമന്‍പിള്ള, സിഎസ് അജയന്‍ എന്നിവരാണ് ഹാജരായിരുന്നത്.

അപ്പീലിന് പോകാനായി സ്വീകരിക്കുന്ന സുപ്രധാന നിയമാടിത്തറ 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിയാണ്. ഈ ഭേദഗതി അനുസരിച്ച്, ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്‌തനാക്കാൻ സാധിക്കില്ല എന്ന നിലപാടാണ് സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ സ്വീകരിക്കുന്നത്.

Most Read: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE