കോഴിക്കോട്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദ ദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോവിഡ് ചികിൽസക്കായി തയാറായി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം നടപ്പിലാക്കിയ സാഹചര്യത്തില്‍ രോഗ വ്യാപന സാധ്യത മനസിലാക്കി ചടങ്ങില്‍ നിന്ന് പിന്‍മാറണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. തൃശൂരിലെ ചികിൽസാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെജെ പ്രിന്‍സാണ് ഹരജി നല്‍കിയത്.
Read Also: സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് സുബൈദക്കും ക്ഷണം







































