ന്യൂഡെൽഹി: കുംഭമേളയിൽ പങ്കെടുത്ത് സംസ്‌ഥാനത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. സംസ്‌ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കാൻ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കി. തുടർന്ന് വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ ക്വാറന്റെയ്‌നിൽ കഴിയണമെന്നും സ്‌പെഷ്യൽ റിലീഫ് കമീഷണർ പികെ ജെന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
‘എല്ലാവരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്യണം. കൂടാതെ തീർച്ചയായും ആർടിപിസിആർ പരിശോധനക്ക് വിധേയമാകണം’, ഉത്തരവിൽ പറയുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്നും കുംഭമേള പ്രതീകാത്‌മകമായി നടത്തണമെന്നും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
Read also: ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്‌രിവാൾ