ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്‌രിവാൾ

By News Desk, Malabar News
arvind-kejriwal
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
Ajwa Travels

ഡെൽഹി: ഡെൽഹിയിൽ കോവിഡ് സാഹചര്യം അതി സങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു.

ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ശേഷിക്കുന്നത് 100ൽ താഴെ ഐസിയു ബെഡുകൾ മാത്രമാണ്. ഓക്‌സിജൻ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷം കടന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മഹാരാഷ്‌ട്ര തന്നെയാണ് മുന്നിൽ. ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്‌ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.

Also Read: കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE