ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് അഞ്ചാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.
Read also: പ്ളേ സ്‌റ്റോറിൽ നിന്ന് നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകൾ നീക്കം ചെയ്‌തതായി കേന്ദ്രം