മസ്‌കറ്റ്: ഒമാന്‍ എയറിനെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്‌ചിമേഷ്യന്‍ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. മേഖലയിലെ മികച്ച ബിസിനസ്, ഇക്കണോമി ക്‌ളാസുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് കമ്പനി അര്‍ഹത നേടിയത്.
2014 മുതല്‍ മികച്ച ഇക്കണോമി വിഭാഗത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി ഒമാന്‍ എയറിന് തന്നെയാണ് ലഭിക്കുന്നത്. അതിനൊപ്പം 2014 മുതല്‍ 16 വരെ മികച്ച ബിസിനസ് ക്ളാസിനുള്ള പുരസ്‌കാരവും ഇവര്‍ക്ക് തന്നെയാണ് ലഭിച്ചത്. ഇതിന് പുറമേ ‘വിങ്സ് ഓഫ് ഒമാന്‍‘ എന്ന പ്രസിദ്ധീകരണവും മികച്ച ഇന്‍ഫ്ളൈറ്റ് മാഗസിനായി തിരഞ്ഞെടുത്തു.
മൂന്ന് പുരസ്‌കാരങ്ങളും നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഒമാന്‍ എയര്‍ സിഇഒ അബ്‌ദുൾ അസീസ് ബിന്‍ സൗദ് അല്‍ റൈസി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്‍, സഞ്ചാരികള്‍ എന്നിവര്‍ വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
1993-ലാണ് ഒമാൻ ദേശീയ എയർലൈൻസ് ആയ ഒമാൻ എയർ സ്‌ഥാപിതമായത്. മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾക്ക് പുറമേ എയർ ടാക്‌സി സംവിധാനം, ചാർട്ടർ ഫ്‌ളൈറ്റ് സേവനം എന്നിവയും ഇവർ നൽകുന്നുണ്ട്.
Read Also: ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ