ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ

By News Desk, Malabar News
UAE Ministry Warning About Online password
Representational Image
Ajwa Travels

അബുദാബി: ഓൺലൈൻ ഇടപാടുകളിൽ പാസ്‍വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തികൾക്ക് സംഭവിക്കുന്ന പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി ഡിജിറ്റൽ അതോറിറ്റിയും. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ജനന തീയതി, വ്യക്‌തിഗത വിവരങ്ങൾ എന്നിവ ബാങ്ക് അക്കൗണ്ടുകൾ വരെ എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നതിന് ഹാക്കർമാരെ സഹായിക്കുന്നു.

സ്‌മാർട് ആപ്ളിക്കേഷനുകളിലും മറ്റും അക്കൗണ്ട് ഉണ്ടാക്കുമ്പോൾ പാസ്‌കോഡ്‌ ആയി ജനന തീയതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് മുതലാക്കിയാണ് ഹാക്കർമാർ ഉപയോക്‌താവിന്റെ ജനന തീയതി ഹാക്കിങ്ങിനായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്‌നങ്ങൾ എന്നിവ ഇടകലർത്തി നീണ്ട പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതർ ഉപദേശിക്കുന്നു. ഇത്തരം പാസ്‍വേഡുകൾ പ്രവചിക്കാൻ പ്രയാസമായതിനാൽ ഹാക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്.

സോഷ്യൽ മീഡിയാ അക്കൗണ്ട് ഹാക്കിങ്ങിനും തട്ടിപ്പുകൾക്കും ഇരയാകുന്നവരിൽ ഭൂരിഭാഗവും പാസ്‌വേഡ് സംരക്ഷിക്കാൻ കഴിയാത്തവരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഓർമയിൽ സൂക്ഷിക്കാവുന്ന ഏറ്റവും അനിയോജ്യ നമ്പറുകളായ ജനന തീയതി, വിവാഹ തീയതി തുടങ്ങിയവ തിരഞ്ഞെടുക്കുന്നത് മൂലമാണ് ഇവർ പെട്ടെന്ന് ഹാക്ക് ചെയ്യപ്പെടുന്നത്. വിവിധ സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നവർ എല്ലായിടത്തും ഒരേ പാസ്‍വേഡ് ഉപയോഗിക്കുന്നതും അപകടമാണ്.

സുരക്ഷിതമായ പാസ്‍വേഡ് തിരഞ്ഞെടുക്കുന്നതിന് പ്രാധാന്യത്തെ കുറിച്ച് ആളുകൾക്ക് വേണ്ടത്ര അവബോധമില്ലാത്തതും ഹാക്കിങ്ങിന് വിധേയമാകുന്നതിന്റെ പ്രധാന കാരണമാണ്. സ്വന്തം ജനന തീയതിയോ മക്കളുടെ ജനന തീയതിയോ തിരഞ്ഞെടുക്കുന്നത് ഹാക്കർമാർ കൂടുതൽ സഹായിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ ആദ്യം പരീക്ഷിക്കുന്നതും ഇത്തരം രീതികളാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.

ഓൺലൈൻ ബാങ്ക് അക്കൗണ്ടിനും സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമായി വിവിധ പാസ്‍വേഡുകൾ മനഃപാഠമാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. ഇടക്ക് പാസ്‍വേഡ് മാറ്റുന്നതിൽ ജാഗ്രത പുലർത്തണം. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നവരും അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി ഡിജിറ്റൽ അതോറിറ്റിയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഇ മെയിൽ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസേജ് വഴി വരുന്ന അജ്‍ഞാത ലിങ്കുകൾ തുറക്കുന്നത് അവഗണിക്കാനും അധികൃതർ നിർദ്ദേശിച്ചു. പാസ്‌വേഡ് മോഷണം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അബുദാബി ഡിജിറ്റൽ അതോറിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ; ഒരു മാസത്തിനിടെ തട്ടിയത് കോടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE