മസ്‌കത്ത്: ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ പുതിയ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്‌തത വരുത്തിയത്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുക.
പഴയ നിയമമനുസരിച്ച് വിദേശ ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം 15 ദിവസത്തെ അടിസ്‌ഥാന ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നൽകേണ്ടത്. എന്നാൽ, പുതിയ നിയമം അനുസരിച്ച് പിരിഞ്ഞു പോവുമ്പോൾ ആദ്യ വർഷം മുതൽ തന്നെ ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണം.
തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ വ്യക്‌തമാക്കുന്നത്. അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്‌ഥാനത്തില്‍ തന്നെയായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക.
എന്നാല്‍, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റുവിറ്റി, പുതിയ നിയമം നടപ്പിലായത് മുതല്‍ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ENTERTAINMENT | രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ