തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്‌ഥാനത്തായിരുന്ന താരമാണ് 300 കോടി രൂപ പുഷ്‌പ 2വിന് പ്രതിഫലം വാങ്ങി രാജ്യത്തെ ഒന്നാം സ്‌ഥാനത്ത് എത്തുക. ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന താര പ്രതിഫലമാണ് അല്ലു അര്‍ജുന്‍ ഈടാക്കിയതെന്ന് വാർത്തകളിൽ പറയുന്നു.
ബോളിവുഡ് പ്രതാപകാലത്തെ അട്ടിമറിച്ചാണ് സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഒരു താരം വാർത്തകളിൽ നിറയുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ ചലച്ചിത്രലോകത്തിലെ അടക്കി ഭരിക്കുന്ന പ്രതീതിയാണ് സൃഷ്‌ടിക്കുന്നത്.
രാജമൗലിയും മണിരത്‌നവും പാ രഞ്‌ജിത്തും ശങ്കറും ഉൾപ്പടെയുള്ള രാജ്യം ശ്രദ്ധിക്കുന്ന സംവിധായകരായി. പ്രഭാസും വിജയിയും അല്ലു അർജുനും ഇന്ത്യയിലെവിടെയും തീയേറ്ററിൽ ആളെക്കയറ്റാനുതകുന്ന താരമുഖങ്ങളായി മാറി. മലയാളിക്ക് അഭിമാനമായി ഈ ഗണത്തിലേക്ക് മലയാളത്തിൽ നിന്നുള്ള ഫഹദ് ഫാസിലും വളരുന്നുണ്ട്.
അല്ലു അർജുൻ 300 കോടി രൂപ പുഷ്‌പ 2വിനായി പ്രതിഫലം സ്വീകരിക്കുമെന്ന് ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും വാങ്ങുന്ന നടനായതായി ആയിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.
ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്‌പ 2: ദ റൂൾ’. ഡിസംബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻബോക്‌സ് ഓഫീസ് വലിയ വിജയമായ ‘പുഷ്‌പ: ദി റൈസ്’ (2021) വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമയുടെ നിർമണ ചെലവ് 500 കോടി രൂപയാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ എത്തുന്നത്.
PROUD NEWS | കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്