മസ്ക്കറ്റ്: അടുത്ത മാസം പകുതിയോടെ എല്ലാ വിദ്യാർഥികൾക്കും രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകുമെന്ന് വ്യക്തമാക്കി ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്ടർ അബ്ദുൽ ബിൻ ഖാമിസ് അബുസെയ്ദി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ രാജ്യത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ തന്നെ പഴയ രീതിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിലവിൽ 3,05,000 വിദ്യാർഥികളാണ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ തന്നെ 28,000 വിദ്യാർഥികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
Read also: കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം







































