ആരോഗ്യ മേഖലയിലെ സ്വദേശിവൽക്കരണം; ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി

By Team Member, Malabar News
Omanization In Health Sector In Oman And That Affect Expats
Ajwa Travels

മസ്‌ക്കറ്റ്: ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കാനുള്ള തീരുമാനത്തിൽ ഒമാൻ. ആരോഗ്യ മന്ത്രാലയവും, തൊഴിൽ മന്ത്രാലയവും ഇത് സംബന്ധിച്ച ധാരണയിലെത്തി. നഴ്‌സിംഗ്-പാരാമെഡിക്കൽ ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശി ജീവനക്കാരെ നിയമിക്കാനാണ് നിലവിൽ നീക്കം നടത്തുന്നത്.

സ്വദേശികൾക്ക് നിയമനം നൽകുന്നതിന് മുന്നോടിയായുള്ള പരിശീലനം അടക്കമുള്ള കാര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ആരോഗ്യ-തൊഴിൽ മന്ത്രാലയങ്ങൾ ധാരണയിലെത്തി. വിവിധ തസ്‌തികകളിലായി ഒരു വർഷത്തിനുള്ളിൽ 900 സ്വദേശികളെ നിയമിക്കാനാണ് നിലവിൽ ലക്ഷ്യം വെക്കുന്നത്. ഇതിൽ 610 പേരെ ഇതിനോടകം തന്നെ നിയമിച്ചു കഴിഞ്ഞു.

134 സ്വദേശികളുടെ നിയമന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. കൂടാതെ 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളിൽ ആരോഗ്യമേഖലയിൽ നിയമിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു വർഷമാണ് സ്വദേശികൾക്ക് പരിശീലനം നൽകുന്നത്. ഇതിന് തൊഴിൽ മന്ത്രാലയം സാമ്പത്തിക സഹായം നൽകുകയും ചെയ്യും.

Read also: കനത്ത മഴ തുടരുന്നു; കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE