ന്യൂയോര്‍ക്ക്: ലോകത്തിലെ 89 രാജ്യങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. പൂര്‍ണമായും വാക്സിനേഷന് നടത്തിയവരുടെ എണ്ണം കൂടുതലുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി.
എന്നാല്‍ പുതിയ വകഭേദമായ ഒമൈക്രോണിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാന്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഡബ്ള്യുഎച്ച്ഒ പറയുന്നു. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നത് കൊണ്ടാണോ ഒമൈക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം, ഒമൈക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടാകാമെന്ന സൂചന നല്കി വിദഗ്ധര്‍ രംഗത്തുവന്നു. രാജ്യത്താകമാനമായി ഒമൈക്രോണ്‍ രോഗബാതിതരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Read Also: ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം









































