കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്സൈസ് കേസെടുത്തു.
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ് ചേരുവോട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പിടികൂടാനായില്ല. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഓണത്തിന് മുന്നോടിയായി ജില്ലയിൽ എക്സൈസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. വ്യാജവാറ്റ് സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ഡിസിസി പട്ടിക; കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്റ്റർ പ്രതിഷേധം




































