ഡിസിസി പട്ടിക; കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്‌റ്റർ പ്രതിഷേധം

By Desk Reporter, Malabar News
Poster protest against Kodikunnil Suresh
Ajwa Travels

കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി പ്രസിഡണ്ട് പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡണ്ടായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്‌റ്ററിൽ ഉള്ളത്.

കോൺഗ്രസിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷ് തടിച്ചു കൊഴുത്തെന്ന് പോസ്‌റ്ററിൽ ആരോപിക്കുന്നു. കൊടിക്കുന്നിലിന് ഡിസിസി പ്രസിഡണ്ടിനെ തീരുമാനിക്കാൻ എന്ത് അധികാരം? കൊടിക്കുന്നിലിന് പിരിക്കാൻ വേണ്ടിയുള്ളതല്ല ഡിസിസി പ്രസിഡണ്ട് സ്‌ഥാനം എന്നും പോസ്‌റ്ററിൽ പറയുന്നു.

രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്‌റ്ററിൽ ഉണ്ട്. രാജേന്ദ്രപ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പോസ്‌റ്ററുകൾ പതിച്ചത്. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട എന്നും പോസ്‌റ്ററിൽ പരിഹാസമുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയത്തും ഡിസിസി പ്രസിഡണ്ട് പട്ടികയെ ചൊല്ലി നേതാക്കൾക്ക് എതിരെ പോസ്‌റ്റർ പ്രതിഷേധം ഉണ്ടായിരുന്നു. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നത് എന്നായിരുന്നു പോസ്‌റ്ററിൽ ആരോപിച്ചത്. നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നീ നേതാക്കൾക്ക് എതിരെയായിരുന്നു പ്രതിഷേധം.

Most Read:  കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE