കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല

By Staff Reporter, Malabar News
aranmula-uthrattathi
Representational Image
Ajwa Travels

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറൻമുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറൻമുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇക്കുറി അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സർക്കാർ അംഗീകരിച്ചില്ല.

ഇന്ന് രാത്രിയോടെ കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി ആറൻമുളയിലേക്ക് പുറപ്പെടും. തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉതൃട്ടാതി ജലമേളക്കും അഷ്‌ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങൾ എന്ന തീരുമാനത്തിൽ മാറ്റമില്ല.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിർദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിന്റെ ഉറപ്പിനെ തുടർന്നാണ് സർക്കാർ ഇളവ് അനുവദിച്ചത്. നിലവിൽ കീഴവൻ മഴി, മാരാമൺ, കോഴഞ്ചേരി പള്ളിയോടങ്ങളെയാണ് ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്.

പളളിയോടങ്ങളിലെ തുഴച്ചിൽക്കാരുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. 40 തുഴച്ചിൽക്കാരാണ് ഇത്തവണ ഒരു പള്ളിയോടത്തിലുണ്ടാവുക. ഇന്ന് കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തിരുവോണ നാളിൽ പുലർച്ചെ തോണി ആറൻമുളയിൽ എത്തും. 25ന് ഉതൃട്ടാതി ജലമേളയും 30ന് അഷ്‌ടമിരോഹിണി വള്ളസദ്യയും നടക്കും.

Read Also: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE