സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്

By Staff Reporter, Malabar News
heavy rain in kannur
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ താരതമ്യേന കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. അഞ്ച് ജില്ലകളില്‍ ശനിയാഴ്‌ച യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കൂടാതെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്‌ചയും പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച(23)യും അലർട്ടുണ്ട്.

അതേസമയം കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മൽസ്യ ബന്ധനത്തിന് നിലവില്‍ തടസമില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.

Most Read: രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE