കോഴിക്കോട്: ജില്ലയിൽ കൊടുവള്ളിയിലെ കരുവൻ പൊയിൽ മാതോലത്തും കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. ദിൽഷോക്കിന്റെ കൂടെ ഉണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീനെ(8) രക്ഷപെടുത്തി.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. കുട്ടികൾ കുളിക്കാനായി ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പിന്നാലെ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് കുട്ടികളെ രക്ഷപെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽഷോക്കിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അമീനെ നിലവിൽ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read also: ടിക്കറ്റ് നിരക്കിൽ വർധന; യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്ക് തീവില








































