ടിക്കറ്റ് നിരക്കിൽ വർധന; യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്ക് തീവില

By Team Member, Malabar News
Air Ticket Rate Increased From UAE After Covid
Ajwa Travels

അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾക്ക് തീവില. കോവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം ഉയർന്ന നിരക്കിലാണ് നിലവിൽ യുഎഇയിൽ നിന്നുള്ള ചില എയർലൈനുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2019നേക്കാൾ 22 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ദുബായ്-മുംബൈ എമിറേറ്റ്‌സ് ടിക്കറ്റുകൾക്ക് ജൂൺ മുതൽ 1455 ദിർഹമായി ഉയരും. ജൂലൈ-ഓഗസ്‌റ്റ് മാസം വരെ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടാകുമെന്നാണ് സൂചന.

ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധനക്ക് ഒപ്പം തന്നെ ദുബായിൽ നിന്നും മനില, ഫിലിപ്പീൻസ്, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളും നിലവിൽ ഉയർന്നിട്ടുണ്ട്. ഇത്തിഹാദ് എയർവൈസ് മനിലയിലേക്ക് 2,150 ദിർഹമാണ് ഈടാക്കിയിരുന്നത്. 4,000 ദിർഹം വരെ ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതും, ജെറ്റ് ഇന്ധന വില വർധിച്ചതുമാണ് ടിക്കറ്റ് ഉയരാൻ കാരണമായത്.

Read also: തട്ടിപ്പുകേസ്; വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടുന്നതിന് മുൻഗണന നൽകണമെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE