തട്ടിപ്പുകേസ്; വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടുന്നതിന് മുൻഗണന നൽകണമെന്ന് കോടതി

By News Desk, Malabar News
supreme court-Lakhimpur Kheri
Ajwa Travels

ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസുകളിൽ വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജൻസികൾ മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശം. തട്ടിപ്പ് നടത്തിയവരെ ദീർഘകാലം ജയിലിൽ ഇടുന്നതിനല്ല പ്രാധാന്യം നൽകേണ്ടത് എന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ്‌ കിഷൻ കൗൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹീര ഗ്രൂപ്പ് സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്‌ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരാതിയുടെ സത്യാവസ്‌ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്‌ഥർ മുൻഗണന നൽകേണ്ടത്. പ്രതികളുടെ ആസ്‌തികൾ കണ്ടെത്തി പരാതിക്കാർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസാണ് നൗഹീറ ഷെയ്‌ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേരളം ഉൾപ്പടെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആൾക്കാരിൽ നിന്ന് വൻ ലാഭം വാഗ്‌ദാനം ചെയ്‌താണ്‌ ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 36 ശതമാനം വരെ ലാഭം ഹീര വാഗ്‌ദാനം ചെയ്‌തിരുന്നു. കേരളത്തിൽ മാത്രം 238 പേർക്ക് 7.75 കോടി രൂപയാണ് നഷ്‌ടമായതെന്നാണ് സംസ്‌ഥാന സർക്കാർ സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് നൗഹീറ ഷെയ്‌ഖിന് ജാമ്യം ലഭിച്ചത്.

Most Read: നിപ പ്രതിരോധം; പ്രത്യേക ആക്ഷൻ പ്‌ളാൻ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE