തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും.
ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തത്. സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി അക്രമിച്ചെന്നാണ് എഫ്‌ഐആർ. നടിയുടെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്ക് ഒപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. ജയസൂര്യക്ക് പുറമെ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരൻ, കാസ്‌റ്റിങ് ഡയറക്‌ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്ക് എതിരെയും നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ