കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാന്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ഇതോടെ കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങളും പുതിയ കേസിൽ പ്രതിയാണ്.
അതേസമയം, എംഎൽഎയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. എംസി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹരജിയാണ് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുക. എംഎൽഎയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത നാല് കേസുകളിലാണ് എംഎൽഎയെ അറസ്‌റ്റ് ചെയ്‌തത്.
ഒളിവിൽ പോയ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
Also Read: സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും