സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹരജി കൊച്ചിയിലെ എന്‍ഐഎ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കാളികളായ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചായിരുന്നു വിചാരണക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

Read Also: സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി

എന്നാല്‍ എന്‍ഐഎ കോടതി വസ്‌തുതകള്‍ പരിശോധിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഇന്ന് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE