പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയത്. സിഐ എംപി ആസാദ് ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ആക്രമണത്തിൽ 15,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്.
Most Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ








































